Monday, May 31, 2010
Unlived
I want to believe
it's not happening to me
But it's true
When's the last you forgot
To smile at me?
When's the last you chose to
Ignore my pain filled eyes?
Since when have you asked me
to be strong,to paste a laugh
cut the emotional crap
and do my own things..
And when did your freedom looked
different from mine?
Which was the night
I cried myself to sleep
The morning when i chose to
Act as if nothing has happened
It was then,you stopped loving me and
Began to accommodate my life
And my soul lost another moonbeam.
Now,I want to believe
It was all a dream
No,I have woken up
And it's still not going away.
Tuesday, May 18, 2010
കഴിവ് കേട്
നിയെന്നെ സ്നേഹിക്കുന്നു എന്ന് പറഞ്ഞപ്പോള്‍
ചിത്രപ്പണി ചെയ്ത ഒരു കൂട് വിലയ്ക്ക് വാങ്ങാന്‍
എന്ത് കൊണ്ടോ എനിക്ക് തോന്നിയില്ല
തോണിയില്‍ കയറ്റി വീട്ടില്‍ നിന്നോരുപാട് ദൂരെ
ഒറ്റക്കൊരു ദ്വീപില്‍ കൊണ്ട് വിടാനും
ചുവന്ന പൊടിയില്‍ കൈ മുക്കി
ഇതിന്റെ വിലയരിയുമോ
എന്ന് ചോദിച്ചു
തെരുവുച്ചന്തയിലെ മീന്വില്‍പ്പനക്കാരിയെപ്പോലെ
വിലപേശാനും എനിക്ക് തോന്നിയില്ല
ഞാന്‍ ഭര്‍തൃര്‍മതിയായ സീതയാനെന്നോ
നിനക്ക് രാവണന്റെ ച്ഛായ ഉണ്ടെന്നോ
ഡയറിത്താളുകളില്‍ എഴുതി മഷിയും കളഞ്ഞില്ല
എനിക്കറിയാമായിരുന്നു ഇത് സ്നേഹം മാത്രമാണെന്ന്
ഞാനാരെയും ചതിച്ചില്ലെന്നും
നിന്നോട് പുറം തിരിഞ്ഞു നിന്നാല്‍ മാത്രമെ
അതൊരു വന്‍ കെണിയാവൂ എന്നതും
എനിക്കരിവുണ്ടായിരുന്നു
ഇപ്പോഴെതാണ് സംഭവിച്ചത്?
ഞാന്‍ പതിവ്രതയാണ്
സ്വതന്ത്ര സ്ത്രീ ശബ്ദമാണ്
കഴിവ് കെട്ടവളും ആണ്
കാരണം ഞാന്‍ കിടക്ക വിരി മാറ്റാതെ
തന്നെ
നിന്‍റെ സ്നേഹത്തിനു കാരണമായിപ്പോയിരിക്കുന്നു.
Monday, May 17, 2010
നഗ്നതയെ ഭയക്കാത്തവര്‍
"Man is the sole animal whose nudity offends his own companions, and the only one who, in his natural actions, withdraws and hides himself from his own kind. ~Montaigne
"Why do we alienate ourselves so much from our bodies? It's that big piece of machinery attached to your head. " ~Carrie Latet
വര്‍ധിച്ചു വരുന്ന ലൈംഗിക കുറ്റകൃത്യങ്ങളെപ്പറ്റി വിവിധ മാധ്യമങ്ങളില്‍ വന്നു കൊണ്ടിരിക്കുന്ന ലേഖനങ്ങളും ചര്‍ച്ചകളുമാണ് ഇത്തരത്തിലൊരു കുറിപ്പെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.
ഒളി ക്യാമറകളും മൊബൈല്‍ ഫോണ്‍ കണ്ണുകളും ചേര്‍ന്നു നമ്മുടെ പെണ്‍കുട്ടികളെ വഴി നടക്കാന്‍ സമ്മതിക്കുന്നില്ല എന്ന പൊതു അഭിപ്രായം വായിച്ചപ്പോള്‍ ഒരു ചോദ്യം എന്‍റെ മനസ്സിലും വന്നു.എന്തിനാണ് നാം നഗ്നതയെ ഇത്ര ഭയക്കുന്നത്? വഴി നടന്നു പോവുമ്പോള്‍ അറിയാതെ സരിത്തുമ്പോ ഷാളോ ഒന്ന് സ്ഥാനം മാറിപ്പോയാല്‍ അത് പകര്‍ത്തി അശ്ലീല സൈറ്റുകളില്‍ ഇടുന്നവനെ നാം പേടിക്കെതുണ്ടോ? അത്ര മാത്രം അപമാനജനകവും ഭീതിടായകവുമാണോ നമുക്ക് നമ്മുടെ നഗ്നത?
ഒരു കാലത്ത് കൊലുസണിഞ്ഞ കാല്‍ വണ്ണകളും ,മറക്കുട ചൂടി മാറിടം വരെയെത്തുന്ന കച്ചയും മുണ്ടും ചുറ്റി നടന്നു പോവുന്ന അന്തര്‍ജനങ്ങളും നമ്മുടെ സംസ്കാരത്തിന്റെ ഭംഗിയായിരുന്നു. ചുവര്ചിത്രങ്ങളിലും രവിവര്‍മയുടെ വിരല്ത്തുംബത്തും വിരിഞ്ഞിരുന്ന അര്‍ദ്ധനഗ്നതയെ നമുക്ക് ആസ്വദിക്കാന്‍ സാധിച്ചിരുന്നു.പക്ഷേ അതൊരിക്കലും സഭ്യതയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് കൊണ്ടായിരുന്നില്ല. എന്നാല്‍ പല വിപ്ലവങ്ങളും നമ്മുടെ സമൂഹബോധതെ അപക്വമായി ഉഴുതു മറിച്ച് കടന്നു പോയപ്പോള്‍ നമ്മുടെ ശരീര ബോധവും സൌന്ദര്യ ബോധവും മറ്റുള്ളവന്റെ കിടക്ക മുറിയുടെ താക്കോല്‍ പഴുതിനോളം ചെറുതായിപ്പോയി.
അതിന്റെ പരിണത ഫലങ്ങള്‍ അമ്പാടെ അനുഭവിക്കേണ്ടി വന്നതാവട്ടെ നമ്മുടെ സ്ത്രീജനങ്ങളും. അറിയാതെ യാത്രയില്‍ ഒന്ന് മയങ്ങിപ്പോയാല്‍, കാറ്റു ഒന്നാഞ്ഞു വീശിയാല്‍, മൂത്രസഞ്ചി നിറഞ്ഞു വിങ്ങിയാല്‍ ഒക്കെ നമുക്ക് ആധിയാണ്. ആരാണ് എത്തി നോക്കുക എന്നറിയാതെ , ആരുടെ കൈകളാണ് കടന്നു പിടിക്കുക എന്നറിയാതെ സ്ത്രീപക്ഷ വാദങ്ങള്‍ കൊടുംബിരിക്കൊണ്ട് നില്‍ക്കുന്ന ഈ നൂറ്റാണ്ടില്‍ തന്നെ അമ്മയായ ,പെങ്ങളായ,മകളായ, കൂട്ടുകാരിയായ സ്ത്രീ വട്ടം ചുറ്റുന്നു.
നമ്മുടെ അതിര് കടന്ന ശരീര ബോധം തന്നെയാണ് ഒരു പരിധി വരെ ഈ ഭീതിക്ക് കാരണം. ഭീഷണിപ്പെടുത്തുന്നവന്‍ അതിനു ഉപയോഗിക്കുന്ന ആയുധം നാമേറ്റവും വിലകല്പിക്കുന്ന അല്ലെങ്കില്‍ ഭയക്കുന്ന എന്തെങ്കിലും ഒന്നായിരിക്കും.ഇന്ന് സ്ത്രീകളുടെ ഏറ്റവും വലിയ ഭീഷണി അവളുടെ നഗ്ന ശരീരമായി മാറിയിരിക്കുന്നു. അല്ലെങ്കില്‍ അത്തരമൊരു ഭീഷണി ഉണ്ടായി വരാന്‍ നമ്മുടെ അതിര് കവിഞ്ഞ ശരീര ബോധം കാരണമായി ഭവിച്ചിരിക്കുന്നു. ഈ പറഞ്ഞതിന്റെ അര്‍ത്ഥം നാളെ മുതല്‍ സ്ത്രീകള്‍ എല്ലാവരും നഗ്നാരായി നടക്കണമെന്നോ അല്പവസ്ത്രധാരികള്‍ ആവണമെന്നോ അല്ല.നാം നമ്മുടെ ശരീരത്തെ അല്പം കൂടി സ്നേഹികെണ്ടാതുണ്ട്..അതോടൊപ
മാന്യമായി വസ്ത്രം ധരിച്ചു പോയപ്പോഴും അബദ്ധവശാല്‍ ആരെങ്കിലും നമ്മുടെ നഗ്നത പകര്‍ത്തി എന്ന് മനസിലാകിയാല്‍ ആത്മഹത്യയല്ല അതിനു പോംവഴി.പ്രതികരിക്കുക ശക്തമായി തന്നെ.. ഫലമില്ലെന്ന്കില്‍ അതിനെ കുറിച്ചോര്‍ത്തു തല പുന്നാക്കാതെ അന്തസ്സായി തലയുയാര്‍ത്തി പിടിച്ചു മുന്നോട്ടു നടക്കുകയാണ് വേണ്ടത്.മാറ് മറയ്ക്കല്‍ സമര കാലത്ത് മറു മറച്ചതിനു കപ്പം ചോദിച്ചു വന്നവന്റെ മുന്‍പില്‍ മുലയരുത്തിടാന്‍ ധൈര്യം കാണിച്ച സ്ത്രീകള്‍ പാര്‍ത്തിരുന്ന നാടാണ് നമ്മുടേത്. അന്തസ്സും അഭിമാനവും ജീവന്‍ കളഞ്ഞും കാക്കണം..ശരിയാണ് ..പക്ഷേ അത് നഷ്ട്പെട്ടു എന്നതിന്റെ പേരില്‍ സ്വയം ഒടുങ്ങുകയല്ല വേണ്ടത്."ഞാന്‍ എന്‍റെ ശരീരം മാത്രമല്ല" എന്ന് ഉറക്കെ പറയാനുള്ള ആര്‍ജവം സ്ത്രീപക്ശത്തു നിന്ന് ഉണ്ടാവേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
ഭര്‍ത്താവിനോത്തോ കാമുകനോത്തോ ഉള്ള നിങ്ങളുടെ സ്നേഹ രംഗങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്താന്‍ വരുന്നവന്റെ മുഖത്തു നോക്കി "അത് നിങ്ങള്‍ കണ്ടു ആസ്വദിച്ചോളൂ "എന്ന് ശാന്തമായി പറയാന്‍ നമുക്ക് സാധിക്കണം. ഇര തിരിഞ്ഞു നില്‍ക്കുബോള്‍ നഷ്ടപ്പെടുന്നത് വേട്ടയുടെ ലഹരിയാണ്.അതാണ് നാം നഷ്ടപ്പെടുത്തെണ്ടത്.
അതിനു നാം നഗ്നതയെ ഭയക്കാത്തവര്‍ ആയി തീര്‍ന്നെ പറ്റൂ....നമുക്ക് വേണ്ടത് ലൈംഗിക വിദ്യാഭ്യാസമല്ല ആത്മീയ വിദ്യാഭ്യാസമാണ്..തന്റെ ശരീരത്തിനും അതിന്റെ സൌന്ദര്യത്തിനും അപ്പുറം മറ്റൊരു ബോധ തലം ഉണ്ടെന്നും അവിടെയാണ് യഥാര്‍തത്തില്‍ നാം ജീവികെണ്ടാതെന്നും ഉള്ള ബോധനമാണ് മത ശിക്ഷണവും മുഖ്യധാര വിദ്യാഭ്യാസരീതികളും യുവജനതയ്ക്ക് പകര്‍ന്നു കൊടുക്കേണ്ടത് .
മഹാവീരന്ടെ പിന്‍ഗാമികളായ ദിഗംബരന്മാരെപ്പോലെ.. നഗ്നതയ്ക്കപ്പുരത്തെക്കൊരു ആത്മബോധം നമുക്കും വളര്‍ത്തിയെടുക്കാം.
Tuesday, May 11, 2010
ഇടവപ്പാതി
അലറി അലറി വിളിച്ചെന്നാലും
ആരും കേള്ക്കാതെ പോയ
മുദ്രാവാക്യങ്ങളുടെ മരുഭൂമിയാണിവിടം ..
മഴ പെയ്യണം..ഒരു ഉണര്വ് മഴ..
നെഞ്ചിലെ കനലുകള് കെടുത്തി
ചിന്തയ്ക്ക് ചാല് വെട്ടി
പുതുലോകം പടുക്കാനൊരു
ഇടവപ്പാതി പെയ്യുമോ?
ആരും കേള്ക്കാതെ പോയ
മുദ്രാവാക്യങ്ങളുടെ മരുഭൂമിയാണിവിടം ..
മഴ പെയ്യണം..ഒരു ഉണര്വ് മഴ..
നെഞ്ചിലെ കനലുകള് കെടുത്തി
ചിന്തയ്ക്ക് ചാല് വെട്ടി
പുതുലോകം പടുക്കാനൊരു
ഇടവപ്പാതി പെയ്യുമോ?
വാല്‍മീകം
Monday, May 3, 2010
Journey into me.
I wish
i knew
i knew
i wish
i wish
i dont need to talk do i
i know
drop me
hurt me
say everything is over
hurt me
say everything is over
otherwise
i cant stop being around you
i doubt whether i can
i doubt whether i can
even if you say so
Coz' this is love
May be because i do,
i need to leave you
yes i need to leave you
leave you as the king of your own world
Am not fighting as an equal
no not with thoughts,feelings,words
No.
you asked me what i want from you
there's nothing i would want
because
you are the nearest
i will come to myself
i will come to myself
None of the labels matter..
lust,love,being undefined
lust,love,being undefined
because when we are,
i am more me
i am more me
more complete
but if you wish to go..
go.
That's all i would want for myself,
That's what I would do
That's what I would do
When i said "you are the end of me"
You heard it wrong
All i said was
You are me,
I am at the end of finding myself
That you are the end of me .
But am i yours?
thats why you need to go..
Funny that you carried my world inside you
And need to go in search of your own
When I have reached.
But you need to go
To be you and also me
The journey is the same
But the traveler changes sex.
All i feel is a need to know ..find you
be with you
As two fellow crows will
Funny that you carried my world inside you
And need to go in search of your own
When I have reached.
But you need to go
To be you and also me
The journey is the same
But the traveler changes sex.
i wonder the next time we meet,
how it will be?
how it will be?
will we know each other?
or will we 'want' to know each other
i dont know..
i dont want to know
i dont want to know
like
whoever you're
whatever you say
you do
it's unimportant
All i feel is a need to know ..find you
be with you
As two fellow crows will
Or two fellow ripples will
As simple as that
but as deep and beautiful
but as deep and beautiful
and hope when you leave me
you leave me in a pain
nothing can erase
nothing can erase
nothing can lessen..
Coz' you are something
nothing can replace
nothing can replace
i would have to wait a lifetime
to say this again
to say this again
yet years seem short,exciting
when it's you i have to reach
when it's you i have to reach
Saturday, May 1, 2010
ചുഴി
ഇത് ചുഴി
പ്രണയചൂരുയരുന്ന പെരും ചുഴി
മരണം പല്ലുകൂട്ടിയിടിക്കാതെ
തണുക്കാതെ
നെരിപ്പോടെരിച്ചു നിന്നെയും എന്നെയും
കാത്തിരിക്കുന്ന
ചൂട് ചോര പതഞ്ഞു പൊങ്ങുന്ന
ബലിച്ചുഴി.
മഴയെത്ര പെയ്താലും
ഹൃദയത്തിനു കുറുകെ മുറിവുകള്‍ എത്ര
നീറ്റിയാലും
മനസിന് മടുക്കാത്ത
മായച്ചുഴി
വിരഹം ചിലമ്പ് അറ്റ്
മരവിച്ചു വീണാലും
ഒട്ടും കുലുങ്ങാതിരുന്നു ഒടുവില്‍
ഉടല്‍ ചേര്‍ത്തു സ്വയം മറന്നു നിന്ന
നേരത്താരോ ഞെരിച്ചു കൊന്ന
ഇണയെത്തേടി തല തല്ലി അലറുന്നവനുള്ള
കണ്ണീര്ച്ചുഴി
മൃതിയില്ലിവിടെ, മോക്ഷവും
ഒര്മകലുമില്ല,പിന്‍ നോട്ടവും
ഉണ്ടാവുമെന്നാലും സഖേ!
ചില വിളറിയ മഷിപ്പാടുകള്‍
മറവി മാറോടു ചേര്‍ത്ത ആര്‍ദ്രത
മരവിച്ചു പോയ ചുംബനങ്ങള്‍
നീ കൊടുക്കാന്‍ മറന്ന വെറുപ്പും
അവള്‍ വീട്ടാന്‍ മറന്ന പകയും
നിറം കെട്ട് മാറാല പറ്റിയ
ആ പഴയ സ്വപ്നങ്ങളും..
ഇത് ചുഴിയാണ്, അന്തമില്ലാ
പെരുംച്ചുഴി
പ്രണയിച്ചവന്റെ നരകം ഇതാണ് ,
പ്രണയികളുടെ സ്വര്‍ഗ്ഗവും !
ഇത് ചുഴി, മദം പൊട്ടിയ
മോഹച്ചുഴി
ഇടയ്ക്കൊരു അടി തെറ്റിയാല്‍
ഇര വന്നു വീഴുന്ന
ചതിച്ചുഴി .
Subscribe to:
Posts (Atom)