Thursday, May 19, 2011

പ്രാന്തിപ്പാട്ട്


വാക്ക് വാ കീറും
ചോര കിനിയും
മനസ്സ് മുറിയും
വിരല് കരയും
പഴയെതെല്ലാം മരിക്കും
പുതിയതൊന്നു പിറക്കും.

വാക്കൊരു വര വരയും ,
ചെറു നുര പതയും
പിന്നൊരു വന്‍തിരയായി
അലറും
ചിറയിടിച്ചിട്ട് കുതിക്കും
അരമുള്ളോരു കടല്നാവ്
കരയാകെ മഷി കുടയും

വാക്കൊന്നുര ചെയ്യും
ഒരു തീപ്പുര പണിയും
നേര്‍വഴി തിരയു,മപ്പോള്‍
പാണന്‍ ചാണയ്ക്കു
വെച്ചൊരു പാട്ടിനീരടി
കരയും
..


കരയിടിയും, ഒടുക്കം
കടല്‍ വറ്റും..
കാറ്റ് കറുത്ത മൌനത്തിലമരും
കാന്തിക വലയങ്ങള്‍
മുറിച്ചൊരു കരിങ്കല്ല്
കുന്നിന്റെ മുകളിലെ
ഭ്രാന്തന്റെ തലവര
തെളിക്കും.

4 comments:

ശ്രീനാഥന്‍ said...

വാക്കുകളുടെ പ്രാന്തു തന്നെ കവിത. നന്നായി.

നാമൂസ് said...

അതിമനോഹരമായിരിക്കുന്നു ഈ കവിത...
വാക്കിന്റെ അർത്ഥാന്തരന്യാസങ്ങളിലേക്കും അതിന്റെ സമകാലിക പ്രയോഗവൽക്കരണത്തിന്റെ മൗഢ്യതയിലേക്കും വെളിച്ചമേകുന്നുണ്ട്‌ ഈ കവിത...
വാക്ക്‌..അതൊന്നുമാത്രമാണ്‌ വിശ്വസമൂഹത്തിന്റെ നിലനിൽപ്പിന്നാധാരമെന്നതിൽ സംശയമില്ല..
അനുവാചകർക്ക്‌ വാക്ക്‌ വാക്കായി അനുഭവപ്പെടട്ടെ..
ആശംസകൾ.

Unknown said...

@ശ്രീനാഥന്‍ അതേ വാക്ക് തന്നെ ഭ്രാന്തും ലഹരിയും..നന്ദി ഈ പ്രോത്സാഹനത്തിനു.

Unknown said...

@നാമൂസ് ഈ നല്ല വാക്കുകള്‍ക്ക് ഹൃദയം കൊണ്ട് നന്ദി പറയുന്നു.തുടര്‍ന്നും വായിക്കുക.

Malayalam Blog Directory

Malayalam Blog Directory