തൂക്കു പാലം നക്കിയ ജീവിതം
ഫെയ്സ് ബുക്കില്‍ ഹരീഷിന്റെ ഫോട്ടോ കണ്ടപ്പോഴാണ് ഈ കുഞ്ഞു സംഭവ കഥ ഓര്‍മയില്‍ വന്നത്. പത്താം ക്ലാസ്സില്‍ നിന്ന് ഞങ്ങള്‍ ടൂര് പോവാന്‍ തീരുമാനിച്ചു.രണ്ടു ചോയ്സ് ആണ് അധ്യാപകര്‍ ഞങ്ങളുടെ മുന്നില്‍ വെച്ചത്.പത്താം ക്ലാസാണ്. പഠിക്കാനുണ്ട്.അവരുടെ ഭാഷയില്‍ പറയുകയാണെങ്കില്‍ ജീവിതമാകുന്ന മഹാസഗരത്തിലേക്ക് നമ്മുടെ തോണിയെ കയറ്റി വിടുന്ന തുറമുഖം.അവിടെ ഒരുപാട് നേരം ഉല്ലസിച്ചു നിന്നാല്‍ തോണി മിസ്സാവും അത് കൊണ്ട് വിനോദയാത്ര അത്ര നീണ്ടാതക്കാന്‍ കഴിയില്ല.ഒരു ദിവസം കൊണ്ട് കണ്ടു തീര്‍ക്കാന്‍ കഴിയുന്ന ഏതെങ്കിലും ഒരു സ്ഥലം.അല്ലെങ്കില്‍ ടൂറിനു പകരമായി എല്ലാവരും കൂടിയൊരു പാര്‍ട്ടി.പാര്‍ടന്‍ താല്പര്യമില്ലത്തവരായിരുന്നു ഭൂരിഭാഗവും എന്നുള്ളത് കൊണ്ട് ട്രിപ്പ് പ്രമേയം തന്നെ പാസായി. എവിടെ പോകാം? അതായി അടുത്ത ചര്‍ച്ച.
അന്ന് നമ്മുടെ ഇടയില്‍ അഭിപ്രായ രൂപികരനത്തിനു മിക്കപ്പോഴും നേതൃത്വം കൊടുത്തിരുന്നത് പത്തു ബിയിലെ രശ്മിയും ഡിയിലെ നവീനുമായിരുന്നു.ഇരുവരും ബദ്ധ ശത്രുക്കള്‍.അതും പോരാഞ്ഞ്,പെണ്ണായ രശ്മിക്ക് തന്നെക്കാളും തണ്ടും തടിയും ശബ്ദ ഗാംഭീര്യവും ഉണ്ടെന്ന നവീന്റെ കോമ്പ്ലെക്സ് തിരിച്ചറിഞ്ഞു കൊണ്ട് പെന്പക്ശത്തു നിന്നുള്ള "ഞാഞ്ഞൂല്‍ 'വിളികളും. അങ്ങനെ അഭിപ്രായമായി. ഒന്നല്ല രണ്ടെണ്ണം .വീഗലാണ്ടില്‍ പോവാമെന്നു രശ്മിയും കൂട്ടരും.അത് വേണ്ട തെന്മലയില്‍ പോവാമെന്നു നവീന്‍ പക്ഷക്കാര്‍.
സ്വതവേയുള്ള സോപ്പിടല്‍ ഉപയോഗിച്ച് രശ്മി വീഗലന്ദ് ഏകദേശം ഉറപ്പിച്ച മട്ടായി.വിജയലഹരിയില്‍ മുങ്ങിക്കുളിച്ചു രശ്മി മന്ദഹാസം തൂകി അങ്ങനെ നില്‍ക്കുമ്പോഴാണ് സിംഹഗര്‍ജനം പോലെ നവീന്റെ ആ അഭിപ്രായം.."മാം,ദിസ് ഈസ് ടൂ അന്ഫെയര്‍.സീ..ഒരിക്കലെങ്കിലും വീഗലാണ്ടില്‍ പോവാത്തതായ് ഇവിടെ ആരും തന്നെ കാണില്ല.ആസ് ടെന്‍ സ്റ്റാന്‍ഡേര്‍ഡ് സ്ടുടെന്റ്സ്,നമുക്ക് വേണ്ടത് അനുഭവങ്ങളാണ്.വീഗലാണ്ടിലെ ആനക്കുട്ടിയോടു രശ്മിക്ക് അത്ര ബന്ധമാണെങ്കില്‍ ലെറ്റ് ഹേര്‍ ഗോ ..ഞങ്ങള്‍ക്ക് തെന്മലയില്‍ പോയാല്‍ മതി"
അപ്രതീക്ഷമായ ആ ആക്രമണത്തിന്റെ ഞെട്ടലില്‍ നിന്ന് രശ്മി മുക്തയവുന്നതിന്ടെ ഇടയില്‍ അത് തീരുമാനിക്കപ്പെട്ടു.തെന്മല തന്നെ.
അങ്ങനെ തെന്മാലയെത്തി.തൂക്കു പാലത്തിന്റെ അടുത്തു നിന്ന് പല പോസുകളില്‍ നിന്ന് ഫോടോ എടുക്കതിന്ടെ ഇടയില്‍ ദയനീയമായ ഒരു മോങ്ങല്‍ ശബ്ദം കേട്ട് ഞങ്ങളെല്ലാം തിരിഞ്ഞു നോക്കി.അതാ തൂക്കുപാലത്തിന്റെ നടുക്ക് സര്‍വശക്തിയും ഉപയോഗിച്ച് മുകളിലേക്കും താഴേക്കും ചാടുന്നു രശ്മി.തൂങ്ങിയാടുന്ന പാലത്തില്‍ പൂകുല പോലെ വിറച്ചുകൊണ്ട് രശ്മിയുടെ കയ്യില്‍ പിടിച്ചു നിന്ന് മോങ്ങുന്നു നമ്മുടെ നായകന്‍.
രക്ഷാപ്രവര്‍ത്തനം ഉടനടി ഉണ്ടായെങ്കിലും.കരയിലെത്തിയ നായകന് ബോധം വീണത് അര മണിക്കൂര്‍ കഴിഞ്ഞാണ്.തന്ന്നെ ആനകുട്ടിയോടു സാമ്യപ്പെടുത്തിയത്തിനും ട്രിപ്പ് തീരുമാനം അട്ടിമറിച്ച തിനും ചേര്‍ത്ത് പ്രതികാരം ചെയ്യാനായി സ്നേഹം നടിച്ചു വിളിച്ചു കൊണ്ട് പോയതാനെത്രെ നായിക.ഒരാന കയറിയാലും പാലം പൊട്ടില്ല എന്നത് അവള്‍ ഗയിടിനോട് ചോദിച്ചു മനസിലാകിയിരുന്നു .പിന്നെ ആനക്കുട്ടി ചാടിയാല്‍ എന്താവാന്‍?
പാവം നവീന്‍.തൂക്കുപാലം നക്കിയ ജീവിതവുമായി അവനിന്നും ഞങ്ങളുടെ ഇടയില്‍..