നഗരം..
തോന്നിയവാസി!
ഇരമ്പലുകളുടെ
മന്ത്രവടി കൊണ്ടെന്നെ
അമ്പേ മായ്ച്ചു
രസിക്കുന്ന
മന്ത്രവാദി .
ലാളിച്ചു പോറ്റുന്ന 'ഞാനെ'ന്ന
സൂചിക്കുഴയിന്മേല്‍
രാത്രികള്‍ കൊരുത്തു
തുന്നുന്ന
സൂത്രക്കാരി..
ഉറങ്ങാതെ കാണുന്ന
സ്വപ്നങ്ങളിലേക്ക്
തെരുവുവിളക്കിന്റെ
ചൂട്ടുകറ്റയാഞ്ഞു വീശി
തീകാഞ്ഞിരിക്കുന്ന പടുകിളവി!
നഗരം..അവളെന്നെ ഉന്മത്തയാക്കുന്ന
പാട്ട്
എന്‍റെ സിരകളില്‍ പടര്‍ന്നു
വലിച്ചുമുറുക്കുന്ന പനി,
പഞ്ചവാദ്യം.തോന്നിയവാസി!
ഇരമ്പലുകളുടെ
മന്ത്രവടി കൊണ്ടെന്നെ
അമ്പേ മായ്ച്ചു
രസിക്കുന്ന
മന്ത്രവാദി .
ലാളിച്ചു പോറ്റുന്ന 'ഞാനെ'ന്ന
സൂചിക്കുഴയിന്മേല്‍
രാത്രികള്‍ കൊരുത്തു
തുന്നുന്ന
സൂത്രക്കാരി..
ഉറങ്ങാതെ കാണുന്ന
സ്വപ്നങ്ങളിലേക്ക്
തെരുവുവിളക്കിന്റെ
ചൂട്ടുകറ്റയാഞ്ഞു വീശി
തീകാഞ്ഞിരിക്കുന്ന പടുകിളവി!
നഗരം..അവളെന്നെ ഉന്മത്തയാക്കുന്ന
പാട്ട്
എന്‍റെ സിരകളില്‍ പടര്‍ന്നു
വലിച്ചുമുറുക്കുന്ന പനി,
നഗരം ..
ജ്വലിക്കുന്ന മഹാസാഗരം
കരിയെഴുതാത്ത പുതിയ പെണ്ണ്
നാടോടികളുടെ ചുണ്ടില്‍ പുകയുന്ന
ലഹരി..പ്രണയം..
പഞ്ഞിപ്പുകയേറ്റ്
മനസ്സ് മറയുന്ന രതി
.
ബോധാബോധങ്ങളുടെ കടലില്‍
പടര്‍ന്ന മഷി ,
അതില്‍ കറങ്ങിക്കറങ്ങി
വാക്കുകള്‍ കടയുന്ന
എന്‍റെ സ്വത്വത്തിന്റെ
കോണിയ അച്ചുതണ്ട് .
നഗരം..
അഹമില്ലാത്ത പെണ്‍നായ
ചെരുപ്പുകളില്‍ത്തട്ടി
ചിലമ്പിക്കുതറുന്ന
ഓരോട്ടുകഷണം
പണക്കാരന്റെ
വിരസതയോടുക്കുന്ന
ഭിക്ഷാപാത്രം
വ്യഭിചാരിയുടെ സത്രം
പാവപ്പെട്ടവെന്റെ മെക്ക
ബുദ്ധി തിളയ്ക്കുന്നവനും
പ്രണയം തിന്നു തീര്‍ത്ത
ശവങ്ങള്‍ക്കും
ഒളിയിടം.
പുകയൂതിയിരുന്നു ,സ്വയം രസിച്ചു
ഒടുക്കമില്ലാത്ത കഥകളുടെ
തുടക്കമിട്ടെന്നെ
മത്തുപിടിപ്പിച്ചു
തട്ടിക്കളിക്കുന്ന നഗരം .
സഹൃദയായ വേശ്യ .
അഴിഞ്ഞുലഞ്ഞ തെരുവുകളില്‍
ആയിരം നിറങ്ങളും
അതിന്റെ രതിമൂര്‍ച്ച്ചയും
വിഴുപ്പായി ചുമക്കുന്നവള്‍
നഗരം..നിഗൂഡം
യാമാവസാനങ്ങളില്
പാലച്ചുവട്ടില്‍
ഓജോബോര്‍ഡിലെന്ടെ പേരില്‍
അമര്‍ത്തിച്ചവിട്ടുന്ന യക്ഷിയമ്മ
ഉരിഞ്ഞിട്ട മേല്‍മുണ്ടില്‍
സ്ത്രീത്വം പൊതിഞ്ഞു
മഴ നനയണമേന്നുരുവിട്ട
ദൈവത്താര് ..
നഗരം..എന്നില്‍ വസിക്കുന്നു
എന്‍റെ പെണ്മ അവളിലും
നഗരം എന്നില്‍ ചിരിക്കുന്നു
എന്‍റെ ചലനം അവളില്‍
ലയിക്കുന്നു.
പകര്‍ന്നാട്ടമങ്ങനെ
നീണ്ടുപോവുന്നു
എന്തിനോ എന്നെ
മായ്ച്ചു പടുക്കുന്നു.
2 comments:
നഗരം എവിടെയാണിരമ്പുന്നത്? അകത്തോ പുറത്തോ, നന്നായിട്ടുണ്ട്!
നരര്‍ നിന്‍റെയീഭൂവിതില്‍
നരകം പണിയുമ്പോള്‍
നഗരം നിരാശയാല്‍ കേണിടുമ്പോള്‍
കരിനിഴലെന്നെയും മൂടിടുന്നു
കാലം കലിതുള്ളിയാടിടുന്നു
Post a Comment