Friday, April 16, 2010

ആഘോഷം


ഏതു സുഗന്ധത്തിനാണ് നിന്നെക്കുറിച്ചുള്ള
ചിന്തകളെ മായ്ക്കാന്‍ കഴിയുക?
ഇതെന്റെ ശമനമില്ലാത്ത വേദനയാണ്
എനിക്ക് നിന്നോടുള്ള ഈ പ്രണയം.
പക്ഷേ എന്‍റെ ജീവന്‍റെ സത്തയും
നീ തന്നെ.

ഇത് ഒരു അടിമത്തമാണ്‌
നിനക്കോ എനിക്കോ മോചനമില്ലാത്ത
പ്രണയത്തിന്റെ,ലഹരിയുടെ അടിമത്തം.

മുന്തിരിത്തോപ്പുകളില്‍ അലയാതെ
വീഞ്ഞിന്റെ ലഹരിയില്‍ മയങ്ങാതെ
മുകരാതെ, നാം സ്നേഹിച്ചു തീര്‍കേണ്ട
അടിമത്തത്തിന്റെ ആഘോഷമാണിത്.

3 comments:

idiot of indian origin said...

അടിമത്തവും ആഖോഷിക്യാം !
പ്രണയത്തിനു അടിമ ആണെങ്കില്‍ !

Unknown said...

പ്രണയം എപ്പോഴും അടിമത്തമല്ലേ?ഓര്‍മകളുടെ,നിമിഷങ്ങളുടെ,വാക്കുകളുടെ മനോഹരമായ അടിമത്തം.നമുക്ക് നമ്മള്‍ മാത്രമായിരുന്നു കൊണ്ട് ഒരിക്കലും സ്നേഹിക്കാന്‍ സാധികില്ല..എന്നില്‍ കുറച്ചൊക്കെ അവനും അവനില്‍ കുറച്ചൊക്കെ ഞാനും ഉണ്ടാവണം.ആ അടിമത്തമാണ്‌ ഞാന്‍ ആഘോഷിക്കുന്നത്.

idiot of indian origin said...

CHEERS Girl !
LOVE is worth celebrating !
it makes life worthwhile.

yes .... Love, the sweet surrender !

Malayalam Blog Directory

Malayalam Blog Directory