ചിലപ്പോള്‍ എനിക്ക്
ചോര നീരുന്നത് പോലെ തോന്നും
കണ്ണീരിനു മധുരവും
കരയാന്‍ മോഹവും തോന്നും
നീറുന്ന ചോരയെ ഒഴുക്കി വിട്ടു
തണുപ്പില്‍ തല ചായ്ച്ചു ഉറങ്ങുവാനും
എന്നെയൊരു അധിര്ശ്യ കണികയാക്കി
നിന്‍റെ ഓര്‍മകള്‍ക്ക് ബലിയിടാനും തോന്നും
ഇതാണോ ഭ്രാന്ത്?
അതോ വേദനയുടെ
തിരിച്ചറിവോ?
ഉത്തരം തേടി ഇനി എത്ര ദൂരം
നിന്‍റെ കാല്‍പ്പാടുകളില്‍ ദാഹം തീര്‍ത്ത്
ഞാന്‍ അലയെണ്ടാതുണ്ട്?
6 comments:
മരണത്തിലും പ്രേമമുണ്ട് എന്ന് തിരിച്ചറിഞ്ഞത് സന്തോഷം..(പ്രേമത്തില്‍ നിന്നും ഒരുചുവട് മുന്നോട്ടു വെയ്കാന്‍ തോന്നിയതില്‍ അഭിനന്ദനം... സോറി.... ആത്മാര്‍ഥത കൊണ്ട് കുറിച്ചതാന്നെ...) ചിത്രം ഗംഭീരം..പക്ഷെ കവിതയെ സംസാരിക്കാന്‍ വിടുന്നതായിരുന്നില്ലേ നല്ലത്?
ചോര നീരുന്നത് പോലെ
അധിര്ശ്യ
അലയെണ്ടാതുണ്ട്
aksharathetukalund..
പ്രണയം തന്നെ ഒരു മരണമല്ലെ..അത് വരെ ജീവിച്ചിരുന്ന നാം അവിടെ മരിക്കുകയെല്ലെ.
ശരിയാണ് സഖാവെ..പക്ഷേ ചിത്രങ്ങളെ കൂട്ട് പിടിക്കുന്നത് ഒരു ശീലമായിപ്പോയി ..എന്താണ് എന്നറിയില്ല..
@സനാതനന്‍..എന്നാലാവുന്നത് ശ്രമിച്ചിട്ടും ആ മൂന്നു വാക്കുകളും ഗൂഗിളിനു മനസ്സിലാവുന്നില്ല ..കീമാനെ ശരണം പ്രാപികേണ്ടി വരും:)
കുട്ടീ,
ചോര ഒഴുക്കിവിട്ട് , മരണത്തിന്റെ തണുപ്പിലെ
നിത്യ നിദ്ര ഓര്‍മകളെയും മരവിപ്പിക്ക്യില്ലേ !?
ഓര്‍മകളെ തണുത്തു ഉറയാന്‍ അനുവദിക്യാതെ,
നീറുന്ന, പതഞ്ഞു ഒഴുകുന്ന വേദനയായിത്തന്നെ സിരാ ചംക്രമണത്തില്‍
നിലനിറുത്തുകയല്ലേ ,.... അദ്രിശ്യ ബലിക്യു അഭികാമ്യമായ മാര്‍ഗം ?
തീവ്രതയുള്ള കവിത !
പക്ഷെ ഈ വഴിയില്‍ മേയാന്‍ മനസ്സിനെ അധികം അനുവദിക്യല്ലേ!
അനുഭവങ്ങള്‍ക്ക് വേണ്ടി ഒരു കവി ജീവിതത്തെ, അതെത്ര ദുസ്സഹം
ആയാലും , സ്വാഗതം ചെയ്യേണ്ടതുണ്ട് !....... ഇല്ലേ ?
..... എന്തോ എനിക്യങ്ങിനെ തോന്നുന്നു !
ഓര്‍മ്മകള്‍ എങ്ങനെ മരിക്കും ..അതെന്റെ ആത്മാവിലല്ലെ പതിഞ്ഞു കിടക്കുന്നത്..ഇനിയൊരു ജന്മമുണ്ടെങ്കില്‍ അപ്പോഴും ഉണര്‍ന്നു വരാന്‍..എനികകെ ആവശ്യം ഒരല്‍പം തണുപ്പായിരുന്നു..നീറുന്ന എന്റെ ചോരയ്ക്ക് വേണ്ടിയിരുന്നത് ഒരല്‍പം സ്വാതന്ത്ര്യവും ..ശരിയാണ്..ജീവിതത്തെ ആഘോഷിക്കുന്നവര്‍ക്കെ എഴുതാന്‍ പറ്റൂ..കരയുമ്പോള്‍ ശരിക്കും കരഞ്ഞും ,ചിരിക്കുമ്പോള്‍ ഉറക്കെ ചിരിച്ചും,നൃത്തം ചെയ്തും എനിക്ക് കിട്ടിയ വര്‍ഷങ്ങളെ ഞാനും ആഘോഷിക്കുകയാണ്.
ഓര്‍മ്മയില്‍ എന്നും ഹരിതഭംഗിയോടെ പീലി വിടര്‍ത്തി നില്‍ക്കുന്ന, കുസ്രതികളും, വിക്രതികളും ഇടപഴകുന്ന വികാരമായ പ്രമത്തെ ആര്കാ മറക്കാന്‍ കഴിയുക..നന്ദി കവിതയ്ക്ക് , കവിക്ക് ..
Post a Comment