സത്യമല്ല എന്നറിഞ്ഞിട്ടു കൂടി സഖേ
നോട്ട മുള്ളുകള്‍ നീയെന്റെ ചങ്കില്‍
തുളച്ചിറക്കി
...സത്യം ഞാന്‍ തേടുന്നുവെന്നു അറിഞ്ഞു നീ
ആ
മണ്‍ചിരാതിന്റെ തിരി കെടുത്തി
ചുടു ചോരയെന്റെ ചങ്കില്‍ നിന്ന്
തുളുംബിയപ്പോള്‍
ചെറുചിരി മുക്കി ചിത്രങ്ങള്‍ കോറിയിട്ടു
എങ്കിലുമില്ല പരിഭവം, ചതിയെന്ന വിളി
ഓര്‍മ്മകള്‍ കൊണ്ടൊരു പ്രതികാരം,
ഇല്ലെന്റെ പക്കല്‍ അതിനു മൂര്‍ച്ച കൂട്ടുവാന്‍ വാക്കുകള്‍
കാരണം നീയാല്‍ മുറിഞ്ഞു നീറ്റിയുണര്‍ന്നതൊരു പാഠംസ്നേഹത്തിനടിമയായവനുള്ള ജീവപാഠം