Monday, August 9, 2010

ഗുരു


സത്യമല്ല എന്നറിഞ്ഞിട്ടു കൂടി സഖേ

നോട്ട മുള്ളുകള്‍ നീയെന്റെ ചങ്കില്‍

തുളച്ചിറക്കി
...സത്യം ഞാന്‍ തേടുന്നുവെന്നു അറിഞ്ഞു നീ

മണ്‍ചിരാതിന്റെ തിരി കെടുത്തി
ചുടു ചോരയെന്റെ ചങ്കില്‍ നിന്ന്
തുളുംബിയപ്പോള്‍
ചെറുചിരി മുക്കി ചിത്രങ്ങള്‍ കോറിയിട്ടു

എങ്കിലുമില്ല പരിഭവം, ചതിയെന്ന വിളി
ഓര്‍മ്മകള്‍ കൊണ്ടൊരു പ്രതികാരം,

ഇല്ലെന്റെ പക്കല്‍ അതിനു മൂര്‍ച്ച കൂട്ടുവാന്‍ വാക്കുകള്‍

കാരണം നീയാല്‍ മുറിഞ്ഞു നീറ്റിയുണര്‍ന്നതൊരു പാഠം
സ്നേഹത്തിനടിമയായവനുള്ള ജീവപാഠം

2 comments:

idiot of indian origin said...

മേഹെര്‍,
അക്ഷരങ്ങള്‍ക്ക് മൂര്‍ച്ച തേടി അലയെണ്ടാ കുട്ടീ ,
ആത്മാവിന്റെ മൂര്‍ച്ച മുന ഓടിയാതെ സൂക്ഷിക്യൂ നീ !
സ്നേഹത്തിനു അടിമപ്പെടാനുള്ള സ്വാതന്ത്ര്യം കാത്തു സൂക്ഷിക്യു !

nirbhagyavathy said...

...ചെറു ചിരി മുക്കി ചിത്രങ്ങള്‍ കോരിയിട്ടു...
നല്ല ധ്വനിയുള്ള വാക്കുകള്‍.
കവിത നന്നായിട്ടുണ്ട്.
കവിത ശെരിക്കും പ്രതികരിക്കുന്നു.
പുറത്തേക്കും ഉള്ളിലേക്കും.
ആശംസകള്‍.

Malayalam Blog Directory

Malayalam Blog Directory