Friday, April 29, 2011

രണ്ടു പട്ടിണിക്കവിതകള്‍

വിശന്ന വയറു പറഞ്ഞത്..
വിശപ്പിനെക്കുറിച്ചെഴുതുമ്പോള്‍ മഷി
കടം ചോദിക്കരുത്.
മരിപ്പിന്ടെ അടയാളങ്ങളില്‍ വിരല്‍ മുക്കി
വരഞ്ഞു നോക്കൂ..
ചില നിലവിളികളെങ്കിലും നിന്റെ കടലാസില്‍
തെളിയാതിരിക്കില്ല.

*********************

വരണ്ട ചങ്ക് പാടിയത്..

ഓട്ടക്കയ്യിലെ സ്വപ്നങ്ങള്‍ക്ക്
ഇരുട്ട് കാവല്‍
അരിയുടെ വേവുമണത്തില്‍
നീരിപ്പിടിക്കുന്ന പട്ടിണി പോലെ,
നിന്റെ പ്രണയം കൂട്ടിനും.
......കാലം പലതെങ്കിലും ,
കഥയൊന്നു തന്നെ
ഉമിയുടെ നീറ്റലും.
*********************

2 comments:

.. said...

ആദ്യകവിത നന്നായി, രണ്ട് കവിതകളും രണ്ട് തലങ്ങളാണെങ്കിലും..

Unknown said...

നന്ദി സൂര്യകണം.അതേ രണ്ടു കവിതകളും രണ്ടു തലങ്ങളില്‍ തന്നെ.പക്ഷെ രണ്ടിലും എറിഞ്ഞു പിടിക്കുന്ന വിശപ്പാണ് വിഷയം..ഒന്ന് ദേഹത്തിന്ടെതെങ്കില്‍ മറ്റൊന്ന് ആത്മാവിന്റെ.

Malayalam Blog Directory

Malayalam Blog Directory