ഓര്‍മ്മകള്‍
ലെക്ഷ്മിപ്പടക്കമോ,ഒച്ച ഭയങ്കരാണ്
കുട്ടി പേടിക്കും
കുട്ടിക്കിതോന്നും പരിചയമില്ലേയ് !
ഇമ്മാതിരി ബഹളങ്ങലോന്നും വേണ്ടാന്നു
സുമിത്ര തലേല്‍ കൈവെച്ചു വിളിക്കനുണ്ടേ
വെറുതെ എന്തിനെ ഒരു പിണക്കം?
ഓലയോ,അതൊട്ടും വേണ്ട
ഡിസ്കോ ഫ്ലാഷുണ്ടോ
കുട്ട്യോള്‍ക്ക് നൃത്തം ചെയ്യുമ്പോള്‍
കത്തിക്കാല്ലോ;ഈ ബ്രേക്ക് ഡാന്‍സിനേയ്
ആരാ വരുന്നത് എന്നറിയോ ഇക്കുറി
ബിലാത്തീന്നുള്ള പാട്ടുകാരന്‍
അതോണ്ട് ഇപ്രാവശ്യം നെയില്ലാത്ത സദ്യയാക്കീ
.നമ്മള്‍ക്കും ഡയട്ടുണ്ടെന്നു
ഇജ്ജാതികള്‍ ഒന്നറിയെട്ടെടോ
പുക കുറവുള്ളത് എന്തുണ്ട്?
മത്താപ്പ് വേണ്ട..
കുട്ടി ഇതാദ്യാനെ പാവാട ഇടുന്നത്
നമ്മള് സൂക്ഷിചില്ലാച്ചാ
കുട്ടിയെ ഇനി ഇങ്ങോട്ട് കൊണ്ട് വരവ്
ഉണ്ടാവില്ല.അറീല്ലെ തനിക്കു അവന്റെ ദേഷ്യം?
ഇത്ര മതീടോ.ഇനി വേണോച്ചാ കുട്ടി പറയുമ്പോ
അയാള് വന്നു വാങ്ങിക്കോളും.
"ഈ അച്ഛനു ഇതെന്തിന്റെ കേടാ.ഓര്‍മ്മക്കുറവെന്നു പറഞ്ഞാല്‍ ഇങ്ങനേം ഉണ്ടോ
ഇതെത്ര നേരമായി എന്നറിയുമോ?മീനുനു മൂന്നു വയസ്സുല്ലപ്പോഴത്തെ കാര്യാ ഇപ്പൊ
പറയണത്"
"മോം..ഇറ്റ്'സ എ സര്‍പ്രൈസ്.ലുക്ക് ഇന്ത്യയില്‍ ഇന്നലെ ആയിരുന്നു ദിവാളി.ഡു യു ഹവ് എ സാരി ?ഐ ഫീല്‍ ലൈക് ട്ര്യിംഗ് ഓണ്‍ ദി തിംഗ് "
കണ്ടില്യെ..കുട്ടി വളര്‍ന്നു..അവള്‍ക്കു മത്താപ്പ് വേണോത്രെ ..വാങ്ങിക്കൊടുക്ക വേണുവേ..അവളെ കരയിക്കണ്ട.ഇത്തിരി ദൂരേയ്ക്ക് പോയിട്ടചാലും അവള്‍ക്കു അത് വാങ്ങിക്കൊടുക്കാ.കുട്ടി കരയാന്‍ പാടില്ല..
6 comments:
കരയില്ല കുട്ട്യേ .......നന്നായിരിക്കുന്നു പരന്തു രാജകുമാരി ....വേതാള നാട്ടില്‍ നിന്നും അഭിനന്തനങ്ങള്‍
നന്ദി ആദിത്യാ..വാക്കുകളുടെ പൊരുള് പറഞ്ഞു തരാന്‍ വെതലനാടിന്ടെ ദൂതന്‍ വീണ്ടും വരണം.
കൊളളാം
nammute ormmakal dravikkunnathinu munpe jeevitham nammalkku blogil kurichuvaykkaam .
മുത്തശ്ശനെയെല്ലാം വൃദ്ധസദനത്തില്‍ കൊണ്ടാക്കേണ്ട സമയം കഴിഞ്ഞു...!
അടുക്കമില്ലാത്ത ഓര്‍മ്മകളില്‍ ഇന്നിന്‍റെ നഷ്ടം അറിയാത്ത മുത്തശ്ശനെ ഇഷ്ടമായി... സ്നേഹത്തോടെ...
Post a Comment