Wednesday, June 22, 2011

പേരുകളില്‍ ഒട്ടിപ്പിടിക്കുന്നത് ..


തിരക്ക്..
വായിച്ചു മടക്കിയ
പുസ്തകത്തില്‍
നിന്ന്
കാട്ടുപൂച്ചയെപ്പോലെ..

ചവച്ചരച്ച ആശയങ്ങള്‍
കുളിമുറിയിലെ സോപ്പ് വെള്ളത്തില്‍
കുതിര്‍ന്നു,
കൊളുത്തായി
കാലില്‍!
ഞാനും
അക്വേറിയത്തിലെ മീനും
ഒരു പോലെ
ശ്വാസം മുകളിലെക്കെടുത്തു,
തിരക്കിന്റെ വലയില്‍ പിടഞ്ഞു
ഉറങ്ങി..

അപ്പോളതാ !
മാളത്തില്‍ വെള്ളം കയറിയ
പാമ്പിനെപ്പോലെ,
മഞ്ഞനിറത്തില്‍..
സ്വപ്നത്തില്‍ ..

ഞെട്ടി,നിലവിളിച്ചു!
ആരുമില്ല..
നഗരം കാണാന്‍ പോയിരിക്ന്നു
നാലു ഭിത്തികളും!
മഴയെന്നിട്ടും ആവിയായി ,
കരഞ്ഞു ,കണ്ണ് ചുവന്നു
എന്‍റെ കട്ടില്പ്പടിയില്‍
തല ചായ്ച്..
ചുവരില്‍ ,ആരുടെയോ
മെഴുക്കു പുരണ്ട
വിരല്പ്പാടുകളില്‍,
ചിറകൊട്ടി
ഒരു ശലഭം..

തിരക്കരുതെന്നെ ,പേരില്ല
തിരക്ക് അരക്കായി
ഒട്ടിപ്പിടിച്ചു പോയി.

4 comments:

idiot of indian origin said...

അതിനാല്‍ ......
ഇനിയും, ഇന്നും
നീ കവിതയുടെ മഴ ദേവി !
GREAT WORK DA !
A MOMENT OF GENIUS UNVEILED !
I'LL CHERISH THIS POEM FOR A WHILE !
CONGRATS MOLU.

Unknown said...

'കവിതയുടെ മഴ ദേവി..' ഉം..അതാണ്‌ എന്‍റെ ദൈവം.

നാമൂസ് said...

ഈ 'ജീവിത കലയില്‍' ഇനിയെത്ര ആശ്ചര്യ ചിന്ഹങ്ങള്‍ ..!!!

Eshak Abdulla said...

"ചവച്ചരച്ച ആശയങ്ങള്‍
കുളിമുറിയിലെ സോപ്പ് വെള്ളത്തില്‍
കുതിര്‍ന്നു"
ജീവിത സത്യങ്ങള്‍ക്ക് നേരെ വിരല്‍ചൂണ്ടുന്ന കവിത

Malayalam Blog Directory

Malayalam Blog Directory