Monday, January 3, 2011

ഡിസംബറിനോട് പറഞ്ഞയച്ചത്




കണ്ണീരു ആലിപ്പഴമാവുന്ന ജീവിതത്തിന്റെ തണുത്ത ആലിന്ഗനത്തില്‍ നിന്നും ഇന്ന് ഞാന്‍ മോചനം നേടും.പടര്‍ന്ന എണ്ണയില്‍ കുതിര്‍ന്നു, കരുത്തു കുഴഞ്ഞു പോയ എന്റെ ചിറകുകള്‍ നിന്റെ മിഴികളിലെ പ്രകാശത്തില്‍ ഉണക്കിയെടുക്കാന്‍ ശ്രമിക്കുകയാണ് ഞാന്‍.മുന്‍പെ നടന്ന നീ മണലില്‍ ബാക്കിവെച്ച കാല്‍പ്പാടുകളില്‍ ഉമ്മ വെയ്ച്ചു ഒരു പുതിയ ഭൂമിക്കു വേണ്ടി ഞാന്‍ അഗാധമായി... പ്രാര്‍ഥിക്കും. എന്നിട്ട് ഉടയാടകളെല്ലാം അഴിച്ചു വെയ്ച്ചു നഗ്നയായി കടല്‍ത്തീരത്ത് അലയാനുള്ള എന്റെ ആഗ്രഹത്തെ സഫലമാക്കും . ..

കാരണം ഇന്നാണ് ആ നിമിഷമില്ലായ്മ.


ഭൂതകാലം മായുകയും ഭാവി പിറക്കുകയും ചെയ്യുന്നതിന് ഇടയിലുള്ള ദിവ്യമായ ശൂന്യത.അപ്പോള്‍ പ്രണയത്തിന്റെ പച്ചിലത്തളിരുകലാല്‍ തീര്‍ത്ത കിരീടവും അണിഞ്ഞു വരുന്ന ഒരു ദേവത സ്വാതന്ത്ര്യത്തിന്റെ കൊള്ളിമീന്‍ താക്കോല്‍ കൊണ്ട് എന്റെ ആത്മാവിനെ തുറന്നു വിടും.അതിനു ശേഷം എങ്ങനെയാണ് ഞാന്‍ ആ പഴയ ലോകത്ത് ജീവിക്കുക?


എനിക്ക് നക്ഷത്രങ്ങള്‍ ജനിക്കുന്ന സ്വര്‍ഗത്തില്‍ അവരെ പോറ്റുന്ന കാവല്‍ക്കാരിയാല്‍ മതി.

ഡിസംബര്‍..നീ യാത്ര പറഞ്ഞു മായുമ്പോള്‍ എന്റെയീ പ്രാര്‍ഥനയുടെ കുന്തീരിക്കപ്പുക കൂടി കൊണ്ടുപോവില്ലെ?

5 comments:

ശ്രീനാഥന്‍ said...

നന്നായി. പിന്നെ, ഡിസമ്പർ അവസാനം മാത്രമല്ല, തുടക്കവുമാണ്!

Unknown said...

@ശ്രീനാഥന്‍ എപ്പോഴും ഒരു വാക്ക് എനിക്കായി സൂക്ഷിക്കുന്നതിന് നന്ദി..ഡിസംബര്‍ ഒടുക്കമല്ല തുടക്കവുമാണ്..പക്ഷെ ഒടുക്കങ്ങളെക്കുറിച്ച് ഓര്‍മിപ്പിക്കുന്നത്‌ ഡിസംബര്‍ മാത്രമല്ലേ?

നാമൂസ് said...

ഒരിത്തിരി വെട്ടത്തിന്‍റെ തിരിനാളം നമുക്കും കൊളുത്താം. സ്മരണയില്‍ മരണമില്ലാതെ ജീവിക്കുന്നവരെ നമുക്കാചരിക്കാം..!!!

idiot of indian origin said...

even my wings of freedom is soggy n laden from an oil spill from an emotional shipwreck! nevertheless, into which eye's should i look for warmth .... for drying this clog?

SREEJIGAWEN said...

ഒടുക്കങ്ങളെക്കുറിച്ച് ഓര്‍മിപ്പിക്കുന്നത്‌ ഡിസംബര്‍ മാത്രം ....അപ്പോള്‍ മനസ്സില്‍ ഒരു നോവ്‌ ഒക്കെ ഉണ്ടാവും .....പക്ഷെ പുതുവര്‍ഷ പുലരിയോടെ വീണ്ടും സന്തോഷത്തിന്റെ നാളുകളിലേക്ക് കടകുക ആയി നാം ....ദൈവം മനുഷ്യന് തന്ന അപാര കഴിവ് ...മറക്കാന്‍ ഉള്ള കഴിവ് ...അതുകൊണ്ട് നാമൊക്കെ രക്ഷപ്പെട്ടു പോകുന്നു....

Malayalam Blog Directory

Malayalam Blog Directory