
നൃത്തം ചെയ്യൂ..
ഈ പോക്കുവെയില്‍ വീഴുന്ന താളത്തില്‍
ഇലകള്‍ അമര്‍ന്നു കിടക്കുന്ന വീഥിയില്‍
തിരകള്‍ അലങ്ജാടുന്ന പോലെ
നൃത്തം ചെയ്യൂ
ഉന്മാദം പ്രകൃതിക്ക് മാത്രമല്ല,
നിനക്കും എനിക്കും അവകാശപ്പെട്ടത്
പണ്ടെങ്ങോ ഓര്‍മയില്‍ തെളിഞ്ഞു മാഞ്ഞ
കളക്കൂട്ടുകളില്‍ ഉറഞ്ഞാടൂ
സുഫിയുടെ ദീപനാളം പോലുള്ള 'ദര്ര്‍വിഷില്‍'
നീയും ഞാനും ഇനി പങ്കു ചേരും
ചുവടു ചേര്‍ത്ത് ,ചുവടു ചേര്‍ത്ത്
ഒരിക്കലും നിലയ്ക്കാത്ത , നിലയ്ക്കാതെ
നൃത്തം ചെയ്യും ..
പല തെരുവുകളില്‍ നിന്ന് ഉടലില്‍ ചേര്‍ന്ന
നിറവസ്ത്രങ്ങള്‍ എല്ലാം അഴിഞ്ഞുവീഴും
എന്‍റെ കാല്‍ച്ചിലംബുകള്‍ താളമടര്‍ന്നു,തളര്‍ന്നു വീഴും
എങ്കിലും നിര്‍ത്താതെ ,നിശ്വാസം ഇറ്റാതെ
നീ ഈ നൃത്തം തുടരില്ലേ?
ഇതൊരു സഞ്ചാരിയുടെ പ്രതീക്ഷയാണ്
വറ്റാത്ത ,നിലയ്ക്കാത്ത , ഒടുങ്ങാത്ത പ്രതീക്ഷ.
No comments:
Post a Comment