ഞാന്‍ നിന്നെ സ്നേഹിക്കാന്‍ മാത്രമെ ശ്രമിച്ചുള്ളു
നിന്നെ മാറ്റുവാന്‍ ഞാന്‍ അശക്തയാനെന്നും
നിന്‍റെ ചക്രവാളങ്ങളുടെ നെറ്റിയില്‍ ചുംബിക്കാനും
നിന്‍റെ പ്രണയത്തിനും
നിലാവിറ്റുന്ന പ്രേമലാലനകള്‍ക്കും
ഞാന്‍ അര്‍ഹയല്ലെന്നും അറിഞ്ഞു കൊണ്ട്
ഞാന്‍ നിന്നെ പ്രണയിച്ചു.
എന്ത് കൊണ്ട് കാറ്റിന് വീശാതെയിരിക്കാന്‍ കഴിയുന്നില്ലെയോ
പുഴയ്ക്ക് ഒഴുകതയിരികാന്‍ ആവുന്നില്ലയോ
അതേ കാരണത്താല്‍ ഞാന്‍ നിന്നെ സ്നേഹിച്ചു കൊണ്ടിരിക്കുനു
ഇനി 'ഞാന്‍' നിന്നുപോയാലും
എന്‍റെ സ്നേഹം പാടിക്കൊണ്ടേയിരിക്കും ..
പൗര്‍ണമി ലാളിച്ച മുളങ്ങ്കൂട്ടങ്ങലെപ്പോലെ
പുല്ലാങ്കുഴല്‍ ഗീതമായ് ഒഴുകും
ചെറു മൈനകളുടെ ചുണ്ടിലും
പ്രൌടിയായി പറക്കുന്ന പരുന്തിന്‍റെ ചിറകിലെ കാറ്റിലും
നക്ഷത്രങ്ങളിലെകും അതും കടന്നു പ്രപഞ്ചങ്ങളിലെകും
ഈ പ്രണയം പടരും
നിനക്ക് വേണ്ടി മാത്രം .
1 comment:
hey girl,
I 'm reading you backwards!
please make the corrections in spelling !
its kinda annoying! ... 'coz it kills the beauty of your thought!... need any help with malayalam font ?... I don't think so.... BUT ... please make the corrections ! ok?... Don't feel bad!
Post a Comment