
ഒന്നാം വയസ്സില്‍
നീലമുടിച്ചുരുളുകള്‍ പൊടിക്കാന്‍
നിലാവിലുറങ്ങിയ
പെന്കുട്ടി ..
അഞ്ചില്‍
ചുവരില്‍ വരഞ്ഞ
പെന്‍സില്‍ മുറിവുകളില്‍
ചായം തേച്ചു ചിരിച്ച കുട്ടി
പത്തില്‍,
പണ്ടെപ്പോഴോ തല്ലിപ്പിടിച്ച
പൂമ്പാറ്റയ്ക്കായി പൊങ്കാലയിട്ട
വട്ടുകൊച്ച്.
ചുവരിന്റെ വേദനയറിയാന്‍
ചുവപ്പില്‍ പിന്നെയുമൊന്നു കൂടി
വരഞ്ഞു നോക്കി ,പതിമൂന്നില്‍ ,കയ്യില്‍
നീറ്റലറിഞ്ഞു,ചോരയുടെ
മധുരമുള്ള മണവും,
നിങ്ങളുടെ ഭാഷയില്‍
പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഒരൊന്നാന്തരം
സാഡോ മാസോക്കിസ്റ്റു!
പിന്നെ ,
പതിനഞ്ചില്‍
കവിതയുടെ ഭ്രാന്ത്,
മുറ്റത്തെ പാലയില്‍
ഇല്ലാത്ത യക്ഷിക്ക്
കളക്കൂട്ടും കളഭവും
ആദ്യത്തെ ആര്‍ത്തവം,
അക്കൂടെ
നിഷ്ക്കളങ്കതയ്ക്ക്
കുറുകെ
കനമുള്ളൊരു കടല്‍ഭിത്തിയും.
പതിനാറില്‍ ,
പേര് കേള്‍പ്പിച്ചു
പ്രണയത്തിന്റെ ആദ്യത്തെ
ആഗോള താപനം!
ഇരുപതില്
പ്രേമിച്ചു,പ്രേമിച്ചു
ഒരു വേരില്‍ നിന്ന്
കാടായി തഴച്ചു
വളര്‍ന്നവള്‍.
ഇരുപത്തൊന്നില്‍
എന്തോ
അവളുടെ
വര നിന്നു.
നിറം കൊണ്ടും
തലയിലെ വര കൊണ്ടും
പണ്ടെപ്പോഴോ തല്ലിക്കൊന്നൊരു
പാമ്പ്,
തീവണ്ടിപ്പുകയില്‍ അവളെ
മുക്കിക്കൊന്നു .
2 comments:
പരുന്തു രാജകുമാരീ ഇതൊരു വല്ലാത്ത എഴുത്ത് അവളെ കുറിച്ച് എഴുതിയിട്ട് എന്തിനാ
അവളെക്കുറിച്ച് എഴുതണ്ടെ ആദിത്യാ..എഴുതിക്കൊണ്ടെയിരിക്കണ്ടെ.എല്ലാവരും അറിയണ്ടെ അവളെക്കുറിച്ച്.മറന്നു പോവാതിരിക്കണ്ടെ.അല്ലെങ്കില്‍ ചിലപ്പോള്‍ പെണ്‍കുഞ്ഞുങ്ങളുടെ ആത്മാക്കള്‍ ഭൂമി സന്ദര്‍ശിക്കാന്‍ വരാതിരുന്നാലോ?
Post a Comment