Sunday, March 28, 2010

മൃതസഞ്ജീവനി

മറയുമെന്‍ ഓര്‍മ്മകള്‍
മിഴി നനയുമീ കനവുകള്‍

മറവി പറ്റാതെ നാം പ്രണയിച്ച രാവുകള്‍ ..

ഉണരുന്ന തന്ത്രികള്‍
ഉടയുന്ന പാട്ടുകള്‍

ഉറവ മുറിയാതെ നാമലിന്ജോരാ നിറക്കൂട്ടുകള്‍..

മുറിയുന്ന മനസുകള്‍
മുറി ചേരുന്ന മൌനങ്ങള്‍

നിമി നേരത്ത് മായുന്ന കനവുകള്‍..

മറയുന്ന ,നനയുന്ന ,മറവി പറ്റുന്ന
നമ്മുടെ പ്രണയം
ഉണരുന്ന,ഉടയുന്ന, ഉറവ മുറിയുന്ന
നമ്മുടെ പ്രണയം

നമ്മിലീ നാം ഇടിഞ്ഞമരുമ്പോഴും
തുകില്‍ കൊട്ടി മഴ പെയ്യും ഈ പ്രണയം.

1 comment:

idiot of indian origin said...

മുറി ചേരുന്ന മൌനം !

എന്‍റെ വാചാലമാം മൌനം,
അവളുടെ മൌന വാചാലതയില്‍
മുറി ചെരുന്നുവെങ്കില്‍ ......

പറയാതെ പറയാന്‍ ,
അടിചെല്പ്പിക്യാതെ അറിയാന്‍ ...
തമ്മില്‍ തമസ്കരിക്യാതെ ,
തമ്മില്‍ തൊട്ടു അറിഞ്ഞിരുന്നെങ്കില്‍
മറവി പറ്റാതെ പ്രണയിക്യാമായിരുന്നു....

രാവ് മാത്രമല്ല ! പകലും, പകലന്തിയോളവും!
നല്ല കവിത കുട്ടീ .

Malayalam Blog Directory

Malayalam Blog Directory