Monday, March 29, 2010

റീകാപ് (Recap)


ഏതു വാക്കിനും അര്‍ത്ഥമുണ്ടാവുംപോഴാണ് അത് സംപൂര്‍ണമാവുന്നതെന്ന് നാടന്‍ പാട്ടുകള്‍ അറിയാവുന്ന ഈ മനുഷ്യന്‍ പറയുന്നു.

അത് സത്യമല്ലല്ലോ. ഏതു വാക്കിനും ഒരര്‍ത്ഥം ,അത് പലര്ക്കും പല അര്‍ഥം ..അങ്ങനെയല്ലെ എന്‍റെ സഹജീവികളില്‍ നിന്ന് ഒരുമ അകന്നു പോയത് .

ചാറ്റല്‍ മഴയുടെ സാന്ത്വനം ഏറ്റു വാങ്ങി നെല്പാടങ്ങളിലും വഴിയരികുകളിലും എന്റെയൊപ്പം പണിയെടുത്തിരുന്നവര്‍ അധികം സംസാരിച്ചിരുന്നില്ല .അന്ന് വയറു നിറയ്കാനുള്ള സമരമായിരുന്നു .എങ്കിലും സഹോദരങ്ങള്‍ ആയിത്തന്നെ ജീവിച്ചു പോന്നു . അരക്കലം ചോറിനു വേണ്ടി അന്ന് ഞാന്‍ ആരുടെ ചങ്കിലും കത്തി കയറ്റിയില്ല.അധികം വാക്കുകളും അറിയില്ലായിരുന്നു .

സുഹൃത്തെ,നിങ്ങള്‍ പറയൂ ,അര്‍ത്ഥശൂന്യമായ വാക്കുകള്‍ക്കു അതിലും നല്ല അര്‍ഥം എവിടെ നിന്ന് കിട്ടാനാണ്‌? ഇന്ന്, ഈ ജന്മത്തില്‍ ചൂണ്ടു വിരലമര്‍ത്തി ഞാന്‍ തടവരയിലടയ്ക്കുന്ന പ്രേമഭാജനങ്ങളുടെ
എസ്എം എസുകള്‍ക്ക്‌ എങ്ങനെ മോക്ഷം കിട്ടുമെന്നാണ്?

പക്ഷെ..വീണ്ടും ചിന്തിക്കുമ്പോള്‍ അയാള്‍ പറഞ്ഞതില്‍ കാര്യമുണ്ടെന്നു തോന്നുന്നില്ലെ? .അതേ, അവിടെയൊരു അര്‍ത്ഥത്തിന്റെ ആവശ്യമുണ്ട്.

ഞാന്‍ ഇപ്പോഴും ചിന്തിക്കുനത് ശരിയാണെങ്കില്‍ , അവയ്ക്കൊരു സ്നേഹത്തിന്റെ അര്‍ഥം ആവശ്യമുണ്ട് .പക്ഷെ അതെന്താണ് എന്ന് ഞാന്‍ മറന്നു പോയി.

1 comment:

idiot of indian origin said...

മോളു ,
വെറുതെ ഒരു പിക്ക് അപ്പ്‌ ലൈന്‍ അല്ലാ കേട്ടോ !
അങ്ങിനെ നിന്നെ വിളിക്യാനുള്ള കലണ്ടര്‍ പ്രായം എനിക്യ് ആയിട്ടുണ്ട്‌ !

അധികം വാക്കുകള്‍ അറിയാഞ്ഞിട്ടു പോലും,
അടക്കാന്‍ പറ്റുന്നില്ല ബോധത്തെ (ബോധം ഉള്ളപ്പോള്‍)
ഒരുപാട് വാക്കുകള്‍ എടുത്തു പ്രയോഗിച്ചു വെറുതെ .....
എന്തിനാ ഒരു കലപില ?

മനസ്സ് കറുത്ത കാക്കകള്‍ -
തന്‍ കുഞ്ഞു പൊന്‍ കുഞ്ഞു എന്ന് കരുതി മയങ്ങട്ടെ ,
അടുത്ത ഉദയം അലോസരപ്പെടുത്തും വരെ എങ്കിലും !

ചുമ്മാ കാക്ക കൂട്ടില്‍ കല്ലെറിഞ്ഞൊരു
'കാകൊഫോണി ' .............
അന്‍പത്തി ആറു അക്ഷരം അറിയാം എന്ന് വെച്ചു
വാക്കുകള്‍ക്കു അര്‍ഥം , ജീവിതത്തിനും അര്‍ഥം
തിരയേണ്ട നമുക്ക് !

അര്‍ഥം ഇല്ലായ്മയില്‍ ഉള്ള അത്രയും അര്‍ഥം ,
ഒരു വ്യര്‍ഥമായ വേദ പുസ്തകവും നല്‍കില്ല !

Malayalam Blog Directory

Malayalam Blog Directory