Monday, May 17, 2010

നഗ്നതയെ ഭയക്കാത്തവര്‍"Man is the sole animal whose nudity offends his own companions, and the only one who, in his natural actions, withdraws and hides himself from his own kind. ~Montaigne
"Why do we alienate ourselves so much from our bodies? It's that big piece of machinery attached to your head. " ~Carrie Latetവര്‍ധിച്ചു വരുന്ന ലൈംഗിക കുറ്റകൃത്യങ്ങളെപ്പറ്റി വിവിധ മാധ്യമങ്ങളില്‍ വന്നു കൊണ്ടിരിക്കുന്ന ലേഖനങ്ങളും ചര്‍ച്ചകളുമാണ് ഇത്തരത്തിലൊരു കുറിപ്പെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.

ഒളി ക്യാമറകളും മൊബൈല്‍ ഫോണ്‍ കണ്ണുകളും ചേര്‍ന്നു നമ്മുടെ പെണ്‍കുട്ടികളെ വഴി നടക്കാന്‍ സമ്മതിക്കുന്നില്ല എന്ന പൊതു അഭിപ്രായം വായിച്ചപ്പോള്‍ ഒരു ചോദ്യം എന്‍റെ മനസ്സിലും വന്നു.എന്തിനാണ് നാം നഗ്നതയെ ഇത്ര ഭയക്കുന്നത്? വഴി നടന്നു പോവുമ്പോള്‍ അറിയാതെ സരിത്തുമ്പോ ഷാളോ ഒന്ന് സ്ഥാനം മാറിപ്പോയാല്‍ അത് പകര്‍ത്തി അശ്ലീല സൈറ്റുകളില്‍ ഇടുന്നവനെ നാം പേടിക്കെതുണ്ടോ? അത്ര മാത്രം അപമാനജനകവും ഭീതിടായകവുമാണോ നമുക്ക് നമ്മുടെ നഗ്നത?

ഒരു കാലത്ത് കൊലുസണിഞ്ഞ കാല്‍ വണ്ണകളും ,മറക്കുട ചൂടി മാറിടം വരെയെത്തുന്ന കച്ചയും മുണ്ടും ചുറ്റി നടന്നു പോവുന്ന അന്തര്‍ജനങ്ങളും നമ്മുടെ സംസ്കാരത്തിന്റെ ഭംഗിയായിരുന്നു. ചുവര്ചിത്രങ്ങളിലും രവിവര്‍മയുടെ വിരല്ത്തുംബത്തും വിരിഞ്ഞിരുന്ന അര്‍ദ്ധനഗ്നതയെ നമുക്ക് ആസ്വദിക്കാന്‍ സാധിച്ചിരുന്നു.പക്ഷേ അതൊരിക്കലും സഭ്യതയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് കൊണ്ടായിരുന്നില്ല. എന്നാല്‍ പല വിപ്ലവങ്ങളും നമ്മുടെ സമൂഹബോധതെ അപക്വമായി ഉഴുതു മറിച്ച്‌ കടന്നു പോയപ്പോള്‍ നമ്മുടെ ശരീര ബോധവും സൌന്ദര്യ ബോധവും മറ്റുള്ളവന്റെ കിടക്ക മുറിയുടെ താക്കോല്‍ പഴുതിനോളം ചെറുതായിപ്പോയി.

അതിന്റെ പരിണത ഫലങ്ങള്‍ അമ്പാടെ അനുഭവിക്കേണ്ടി വന്നതാവട്ടെ നമ്മുടെ സ്ത്രീജനങ്ങളും. അറിയാതെ യാത്രയില്‍ ഒന്ന് മയങ്ങിപ്പോയാല്‍, കാറ്റു ഒന്നാഞ്ഞു വീശിയാല്‍, മൂത്രസഞ്ചി നിറഞ്ഞു വിങ്ങിയാല്‍ ഒക്കെ നമുക്ക് ആധിയാണ്. ആരാണ് എത്തി നോക്കുക എന്നറിയാതെ , ആരുടെ കൈകളാണ് കടന്നു പിടിക്കുക എന്നറിയാതെ സ്ത്രീപക്ഷ വാദങ്ങള്‍ കൊടുംബിരിക്കൊണ്ട് നില്‍ക്കുന്ന ഈ നൂറ്റാണ്ടില്‍ തന്നെ അമ്മയായ ,പെങ്ങളായ,മകളായ, കൂട്ടുകാരിയായ സ്ത്രീ വട്ടം ചുറ്റുന്നു.

നമ്മുടെ അതിര് കടന്ന ശരീര ബോധം തന്നെയാണ് ഒരു പരിധി വരെ ഈ ഭീതിക്ക് കാരണം. ഭീഷണിപ്പെടുത്തുന്നവന്‍ അതിനു ഉപയോഗിക്കുന്ന ആയുധം നാമേറ്റവും വിലകല്പിക്കുന്ന അല്ലെങ്കില്‍ ഭയക്കുന്ന എന്തെങ്കിലും ഒന്നായിരിക്കും.ഇന്ന് സ്ത്രീകളുടെ ഏറ്റവും വലിയ ഭീഷണി അവളുടെ നഗ്ന ശരീരമായി മാറിയിരിക്കുന്നു. അല്ലെങ്കില്‍ അത്തരമൊരു ഭീഷണി ഉണ്ടായി വരാന്‍ നമ്മുടെ അതിര് കവിഞ്ഞ ശരീര ബോധം കാരണമായി ഭവിച്ചിരിക്കുന്നു. ഈ പറഞ്ഞതിന്റെ അര്‍ത്ഥം നാളെ മുതല്‍ സ്ത്രീകള്‍ എല്ലാവരും നഗ്നാരായി നടക്കണമെന്നോ അല്പവസ്ത്രധാരികള്‍ ആവണമെന്നോ അല്ല.നാം നമ്മുടെ ശരീരത്തെ അല്പം കൂടി സ്നേഹികെണ്ടാതുണ്ട്..അതോടൊപ
്പം അന്ധമായ ശരീര ബോധത്തില്‍ നിന്നും മോചിതരവെണ്ടാതുമുണ്ട്.

മാന്യമായി വസ്ത്രം ധരിച്ചു പോയപ്പോഴും അബദ്ധവശാല്‍ ആരെങ്കിലും നമ്മുടെ നഗ്നത പകര്‍ത്തി എന്ന് മനസിലാകിയാല്‍ ആത്മഹത്യയല്ല അതിനു പോംവഴി.പ്രതികരിക്കുക ശക്തമായി തന്നെ.. ഫലമില്ലെന്ന്കില്‍ അതിനെ കുറിച്ചോര്‍ത്തു തല പുന്നാക്കാതെ അന്തസ്സായി തലയുയാര്‍ത്തി പിടിച്ചു മുന്നോട്ടു നടക്കുകയാണ് വേണ്ടത്.മാറ് മറയ്ക്കല്‍ സമര കാലത്ത് മറു മറച്ചതിനു കപ്പം ചോദിച്ചു വന്നവന്റെ മുന്‍പില്‍ മുലയരുത്തിടാന്‍ ധൈര്യം കാണിച്ച സ്ത്രീകള്‍ പാര്‍ത്തിരുന്ന നാടാണ് നമ്മുടേത്‌. അന്തസ്സും അഭിമാനവും ജീവന്‍ കളഞ്ഞും കാക്കണം..ശരിയാണ് ..പക്ഷേ അത് നഷ്ട്പെട്ടു എന്നതിന്റെ പേരില്‍ സ്വയം ഒടുങ്ങുകയല്ല വേണ്ടത്."ഞാന്‍ എന്‍റെ ശരീരം മാത്രമല്ല" എന്ന് ഉറക്കെ പറയാനുള്ള ആര്‍ജവം സ്ത്രീപക്ശത്തു നിന്ന് ഉണ്ടാവേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഭര്‍ത്താവിനോത്തോ കാമുകനോത്തോ ഉള്ള നിങ്ങളുടെ സ്നേഹ രംഗങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്താന്‍ വരുന്നവന്റെ മുഖത്തു നോക്കി "അത് നിങ്ങള്‍ കണ്ടു ആസ്വദിച്ചോളൂ "എന്ന് ശാന്തമായി പറയാന്‍ നമുക്ക് സാധിക്കണം. ഇര തിരിഞ്ഞു നില്‍ക്കുബോള്‍ നഷ്ടപ്പെടുന്നത് വേട്ടയുടെ ലഹരിയാണ്.അതാണ്‌ നാം നഷ്ടപ്പെടുത്തെണ്ടത്.

അതിനു നാം നഗ്നതയെ ഭയക്കാത്തവര്‍ ആയി തീര്‍ന്നെ പറ്റൂ....നമുക്ക് വേണ്ടത് ലൈംഗിക വിദ്യാഭ്യാസമല്ല ആത്മീയ വിദ്യാഭ്യാസമാണ്..തന്റെ ശരീരത്തിനും അതിന്റെ സൌന്ദര്യത്തിനും അപ്പുറം മറ്റൊരു ബോധ തലം ഉണ്ടെന്നും അവിടെയാണ് യഥാര്‍തത്തില്‍ നാം ജീവികെണ്ടാതെന്നും ഉള്ള ബോധനമാണ് മത ശിക്ഷണവും മുഖ്യധാര വിദ്യാഭ്യാസരീതികളും യുവജനതയ്ക്ക് പകര്‍ന്നു കൊടുക്കേണ്ടത് .

മഹാവീരന്ടെ പിന്‍ഗാമികളായ ദിഗംബരന്മാരെപ്പോലെ.. നഗ്നതയ്ക്കപ്പുരത്തെക്കൊരു ആത്മബോധം നമുക്കും വളര്‍ത്തിയെടുക്കാം.
Post a Comment

Malayalam Blog Directory

Malayalam Blog Directory