Tuesday, May 18, 2010
കഴിവ് കേട്
നിയെന്നെ സ്നേഹിക്കുന്നു എന്ന് പറഞ്ഞപ്പോള്‍
ചിത്രപ്പണി ചെയ്ത ഒരു കൂട് വിലയ്ക്ക് വാങ്ങാന്‍
എന്ത് കൊണ്ടോ എനിക്ക് തോന്നിയില്ല
തോണിയില്‍ കയറ്റി വീട്ടില്‍ നിന്നോരുപാട് ദൂരെ
ഒറ്റക്കൊരു ദ്വീപില്‍ കൊണ്ട് വിടാനും
ചുവന്ന പൊടിയില്‍ കൈ മുക്കി
ഇതിന്റെ വിലയരിയുമോ
എന്ന് ചോദിച്ചു
തെരുവുച്ചന്തയിലെ മീന്വില്‍പ്പനക്കാരിയെപ്പോലെ
വിലപേശാനും എനിക്ക് തോന്നിയില്ല
ഞാന്‍ ഭര്‍തൃര്‍മതിയായ സീതയാനെന്നോ
നിനക്ക് രാവണന്റെ ച്ഛായ ഉണ്ടെന്നോ
ഡയറിത്താളുകളില്‍ എഴുതി മഷിയും കളഞ്ഞില്ല
എനിക്കറിയാമായിരുന്നു ഇത് സ്നേഹം മാത്രമാണെന്ന്
ഞാനാരെയും ചതിച്ചില്ലെന്നും
നിന്നോട് പുറം തിരിഞ്ഞു നിന്നാല്‍ മാത്രമെ
അതൊരു വന്‍ കെണിയാവൂ എന്നതും
എനിക്കരിവുണ്ടായിരുന്നു
ഇപ്പോഴെതാണ് സംഭവിച്ചത്?
ഞാന്‍ പതിവ്രതയാണ്
സ്വതന്ത്ര സ്ത്രീ ശബ്ദമാണ്
കഴിവ് കെട്ടവളും ആണ്
കാരണം ഞാന്‍ കിടക്ക വിരി മാറ്റാതെ
തന്നെ
നിന്‍റെ സ്നേഹത്തിനു കാരണമായിപ്പോയിരിക്കുന്നു.
Subscribe to:
Post Comments (Atom)
5 comments:
അകാരണമായ സ്നെഹം!
വായിച്ചറിയുന്നവനാണ് വലിയവന്‍..അവന്റെ അര്‍ത്ഥങ്ങള്‍ കൂടി ഒപ്പം ചെര്‍ക്കുംബോഴെ വാക്കുകള്‍ പൂര്‍ണം ആവുന്നുള്ളൂ ..നന്ദി രാജേഷ്.
കുട്ടീ ......
"ഇത് സ്നേഹം മാത്രമാണ് "
എന്ന് ഉപാധികള്‍ ഇല്ലാതെ തിരിച്ചറിയാന്‍ -
കഴിവുള്ള നീ എങ്ങിനെ 'കഴിവ് കെട്ടവള്‍' ആവും ?
അതാണ് ഈ ലോകത്തെ സംഭന്ധിച്ഛടത്തോളം കഴിവുകേട്..
ചിത്രം വര്‍ച്ച ezhutukaraney പോലെ അന്ന് നിന്ടെ വാകുഗല്‍... അറിവിണ്ടെയും, atmartadeyudem പ്രതികം അന്ന് നിന്ടെ വാകുഗല്‍
Post a Comment