Saturday, May 1, 2010
ചുഴി
ഇത് ചുഴി
പ്രണയചൂരുയരുന്ന പെരും ചുഴി
മരണം പല്ലുകൂട്ടിയിടിക്കാതെ
തണുക്കാതെ
നെരിപ്പോടെരിച്ചു നിന്നെയും എന്നെയും
കാത്തിരിക്കുന്ന
ചൂട് ചോര പതഞ്ഞു പൊങ്ങുന്ന
ബലിച്ചുഴി.
മഴയെത്ര പെയ്താലും
ഹൃദയത്തിനു കുറുകെ മുറിവുകള്‍ എത്ര
നീറ്റിയാലും
മനസിന് മടുക്കാത്ത
മായച്ചുഴി
വിരഹം ചിലമ്പ് അറ്റ്
മരവിച്ചു വീണാലും
ഒട്ടും കുലുങ്ങാതിരുന്നു ഒടുവില്‍
ഉടല്‍ ചേര്‍ത്തു സ്വയം മറന്നു നിന്ന
നേരത്താരോ ഞെരിച്ചു കൊന്ന
ഇണയെത്തേടി തല തല്ലി അലറുന്നവനുള്ള
കണ്ണീര്ച്ചുഴി
മൃതിയില്ലിവിടെ, മോക്ഷവും
ഒര്മകലുമില്ല,പിന്‍ നോട്ടവും
ഉണ്ടാവുമെന്നാലും സഖേ!
ചില വിളറിയ മഷിപ്പാടുകള്‍
മറവി മാറോടു ചേര്‍ത്ത ആര്‍ദ്രത
മരവിച്ചു പോയ ചുംബനങ്ങള്‍
നീ കൊടുക്കാന്‍ മറന്ന വെറുപ്പും
അവള്‍ വീട്ടാന്‍ മറന്ന പകയും
നിറം കെട്ട് മാറാല പറ്റിയ
ആ പഴയ സ്വപ്നങ്ങളും..
ഇത് ചുഴിയാണ്, അന്തമില്ലാ
പെരുംച്ചുഴി
പ്രണയിച്ചവന്റെ നരകം ഇതാണ് ,
പ്രണയികളുടെ സ്വര്‍ഗ്ഗവും !
ഇത് ചുഴി, മദം പൊട്ടിയ
മോഹച്ചുഴി
ഇടയ്ക്കൊരു അടി തെറ്റിയാല്‍
ഇര വന്നു വീഴുന്ന
ചതിച്ചുഴി .
Subscribe to:
Post Comments (Atom)
2 comments:
മെഹര്‍ .
" കൊടുക്കാന്‍ മറന്ന വെറുപ്പും,
വീട്ടാന്‍ മറന്ന പകയും " !
പ്രണയം എന്താണെന്ന് അനുഭവിച്ചു അറിയുന്നവര്‍ക്ക് ,
മറക്കാനാവുക വെറുപ്പും പകയും മാത്രം !
പ്രണയ ചുഴിയില്‍ കൈ കാലിട്ടടിച്ച് ,
വട്ടം കറങ്ങി , താഴ്ന്നു പോവുക എന്നതും നിയോഗം മാത്രം !
പക്ഷെ കുട്ടീ ,
മുങ്ങി ചാവാന്‍ നമുക്കൊരു പ്രണയ ചുഴി എങ്കിലും ഉണ്ടല്ലോ ?
കാല്‍ നനയാതെ , പ്രണയത്തിന്റെ കരക്ക്യല്‍
സന്ദേഹിച്ചു നില്‍ക്കുന്നവര്‍ ,
ഉപ്പു തൂണായി ഉറഞ്ഞു പോവുകയല്ലേ ഉള്ളൂ ?
കുട്ടീ ,
രണ്ടു ഭാഷയിലും പ്രാവീണ്യം നിനക്ക് !
ഹൃദയ ഭാഷയില്‍ തന്നെ എഴുതൂ . വരമൊഴി വിഷയമല്ല !
നന്നായി ഈ കവിത കേട്ടോ !
ആത്മാവില്‍ നന്മയുള്ളവള്‍ക്ക് മാത്രം
അനുഭവവേദ്യമാക്കാവുന്ന ആവിഷ്ക്കാരം !
നന്ദി ഡോപ്പെല്‍.. എനിക്ക് ചുറ്റും ഒന്നുമാല്ലാതായിപ്പോയ ചില പ്രേമങ്ങള്‍ കണ്ടപ്പോഴാണ് ഈ വരികള്‍ മനസ്സില്‍ വന്നത്..ശരിയാണ് ഉപ്പുതൂനായി ഉറഞ്ഞു പോവുന്നതിനേക്കാള്‍ എത്ര ഭേദമാണ് കുരിശുമുരിവുകലുമായി കയത്തിലേക്ക് താഴ്ന്നു പോവുന്നത്..നമള്‍ വിട്ടു കൊടുത്തില്ല എന്ന് ആശ്വസിക്കാമല്ലോ ..
ഭാഷയുടെ പ്രാവീണ്യമല്ല..എനിക്ക് അക്ഷരം പഠിപ്പിച്ചു തന്ന മുത്തശ്ശന്റെ അനുഗ്രഹം..അത് മാത്രമാണ്.
Post a Comment